
ആലപ്പുഴ: എ.ഐ.ടി.യു.സി 42ാം ദേശീയ സമ്മേളനത്തിന് കൊടിയുയർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക, ബാനർ, കൊടിമരം, ഛായാചിത്രം, ദീപശിഖ ജാഥകൾ വൈകിട്ട് നഗരസഭ സ്‌റ്റേഡിയത്തിൽ സംഗമിച്ചു. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ പതാക ഉയർത്തി. ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ദീപശിഖ ഏറ്റുവാങ്ങി തെളിയിച്ചു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറയും. വൈകിട്ട് അഞ്ചിന് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘടാനം ചെയ്യും.