ആലപ്പുഴ: ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ 23ന് കോട്ടയത്ത് നിന്ന് പ്രയാണം ആരംഭിക്കുന്ന 90-ാംമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണം നൽകാൻ ജില്ലാതല സ്വാഗത സംഘം യോഗം തീരുമാനിച്ചു . 24 മുതൽ 27വരെയാണ് പദയാത്ര ജില്ലയിലൂടെ കടന്നുപോകുന്നത്. 24ന് ഉച്ച്ക്ക് 12.30ന് ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്ത് എത്തുന്ന പദയാത്രയെ സ്വാഗത സംഘം ഭാരവാഹികളും ഗുരുധർമ്മ പ്രചരണ ജില്ല, മണ്ഡലം നേതാക്കളും ചേർന്ന് സ്വീകരിക്കും. മുഹമ്മ, ആലപ്പുഴ, പുന്നപ്ര, പല്ലന കുമാരകോടി, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, വാരണപ്പള്ളി, ഓച്ചിറ വരെയാ്ണ ജില്ലാ സ്വാഗത സംഘം സ്വീകരണം ഒരുക്കിയിട്ടുള്ളത്. പദയാത്രികർക്ക് പകലും രാത്രികാലങ്ങളിലും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ സതീശൻ അത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ക്യാപ്ടനും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറിയുമായ എം.ഡി.സലിം പദയാത്രയെകുറിച്ച് വിശദീകരിച്ചു. ജോയിന്റ് കൺവീനർ മുരുകൻ, ഹരിദാസ് കായംകുളം, പ്രസാദ് ഹരിപ്പാട്, തങ്കച്ചൻ ചേർത്തല, രാജൻ മാവേലിക്കര, മുരളീധരൻ അമ്പലപ്പുഴ, കെ.പി.ഹരിദാസ് ആലപ്പുഴ, എം.ആർ.ഹരിദാസ് കുട്ടനാട്, സതീശൻ അരൂർ എന്നിവർ സംസാരിച്ചു.