ആലപ്പുഴ: അയൽവാസിക്ക് ദോഷകരമാകും വിധം സ്ഥാപിച്ച ഷീറ്റ് മുറിച്ച് മാറ്റാൻ നഗരസഭ നൽകിയ നിർദ്ദേശം ഉടമസ്ഥൻ പാലിക്കാത്തതിനാൽ കായംകുളം നഗരസഭ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. കായംകുളം സ്വദേശി പി.ജെ.വർഗീസിന്റെ പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്.

നഗരസഭ നോട്ടീസ് നൽകിയെങ്കിലും ഉടമസ്ഥൻ നടപടി സ്വീകരിച്ചില്ല. തുടർന്ന് ഷീറ്റിന്റെ ഒരു ഭാഗം മുറിച്ചു മാറ്റാൻ നഗരസഭ തീരുമാനിച്ച് ഓവർസിയറെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ നഗരസഭയുടെ നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.