ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് ഡിസംബർ 19 മുതൽ 24 വരെ ആലപ്പുഴ നഗര ചത്വരത്തിൽ വ്യാവസായിക പ്രദർശനം നടത്തും. ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം. വിവിധ സംരംഭകരെ പരിചയപ്പെടാനുള്ള അവസരം, സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹെൽപ് ഡെസ്‌ക് അടക്കമുള്ളവ പ്രദർശനത്തിൽ ഒരുക്കും. പ്രവേശനം സൗജന്യമാണ്.