ചേർത്തല:ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ 1993 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർത്ഥി സംഗമം 'ഹോളി ബോയ്സ് 93' ഇന്ന് സ്‌കൂൾ അങ്കണത്തിലും ടൗൺ റോട്ടറി ക്ലബ് ഹാളിലുമായി നടക്കും. ലോകകപ്പ് ഫുട്‌ബാൾ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ശൗര്യചക്ര നേടിയ പൂർവവിദ്യാർത്ഥി കേണൽ ബാലകൃഷ്ണമേനോനെ ആദരിക്കും. പൂർവവിദ്യാർത്ഥിയും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് ഉദ്ഘാടനംചെയ്യും.