
ആലപ്പുഴ: ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് മോട്ടോർവാഹന, എക്സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തിയത്. സ്വകാര്യ ബസ്, ടാക്സികൾ, ഓട്ടോറിക്ഷകൾ, പൊതുവാഹനത്തിലെ ജീവനക്കാർ എന്നിവർ വാഹനം ഓടിക്കുന്ന സമയത്ത് ലഹരി ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.