photo
സെന്റ് മൈക്കിൾസ് കോളേജ് രസതന്ത്റവിഭാഗത്തിലെ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദാനന്തര ഗവേഷണ പരീക്ഷണശാല ഉദ്ഘാടനം ആലപ്പുഴ രൂപത അദ്ധ്യക്ഷൻ റൈറ്റ് റവ.ഡോ.ജെയിംസ് റാഫെൽ ആനാപറമ്പിൽ നിർവഹിക്കുന്നു

ചേർത്തല:സെന്റ് മൈക്കിൾസ് കോളേജ് രസതന്ത്റവിഭാഗത്തിലെ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദാനന്തര ഗവേഷണ പരീക്ഷണശാല ഉദ്ഘാടനം ചെയ്തു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ അത്യന്താധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി പൂർത്തിയാക്കിയ മൾട്ടി ഡിസിപ്ലിനറി പരീക്ഷണശാലയുടെ ഉദ്ഘാടനം ആലപ്പുഴ രൂപത അദ്ധ്യക്ഷൻ ഡോ.ജെയിംസ് റാഫെൽ ആനാപറമ്പിൽ നിർവഹിച്ചു. മാനേജർ റവ.ഫാ.നെൽസൺ തൈപറമ്പിൽ,പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ,വൈസ് പ്രിൻസിപ്പൽ ഡോ.ആന്റണി കുര്യാക്കോസ്,രസതന്ത്റവിഭാഗം മേധാവി ഡോ.പി.മനോജ്,ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് കെ.പി.സാജൻ,ഫെഡറൽ ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.