ambala

അമ്പലപ്പുഴ: പുറക്കാട് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു.പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെ പരാശക്തി വള്ളത്തിൽ കുഴഞ്ഞു വീണപ്പോൾ വള്ളത്തിന്റെ പടിയിൽ തലയിടിച്ചായിരുന്നു അപകടം.ഉടൻ തന്നെ ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ കാരിയർ വള്ളത്തിൽ പുറക്കാട് തീരത്ത് എത്തിച്ച് ഓട്ടോയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ്രക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗീത. മക്കൾ: സ്മിത, സ്മിതി, സ്മിതേഷ് . മരുമക്കൾ: സനിൽ, രജീഷ്, ശുഭ.