 
ആലപ്പുഴ : എൻ.സി.പി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച കുട്ടനാട് എം.എൽ.എ യെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടനാട് സൗത്ത് - നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ വി.കെ.സേവ്യർ, സി.വി.രാജീവ് എന്നിവർ നേതൃത്വം നൽകിയ മാർച്ചിൽ ഡി.സി.സി ഭാരവാഹികളായ സജി ജോസഫ് , കെ.ഗോപകുമാർ , പ്രമോദ് ചന്ദ്രൻ , ജോസഫ് ചേക്കോടൻ, ജോർജ്ജ് മാത്യു പഞ്ഞിമരം, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, എൻ.വി. ഹരിദാസ് , റോബർട്ട് ജോൺസൺ, ജി. സൂരജ് , എം.എം ജോസഫ് മണപ്രാപള്ളി, ജോയി ചക്കനാട്ട് , ജോഷി കൊല്ലാറ , കെ.ബി.രഘു , റോബിൻ കഞ്ഞിക്കര , മിനി മന്മഥൻ നായർ , അമ്പിളി ജോസ് , നോബിൻ.പി. ജോൺ , ഗോകുൽ ഷാജി , തോമസ് പി.എസ് , മധു ജനാർദ്ദനൻ , ബിജു വലിയവീടൻ , ലാലിച്ചൻ പള്ളിവാക്കൽ , പി.എൻ.വിജയകുമാർ , ഡി. ലോനപ്പൻ , സന്തോഷ് പട്ടണം , സിബി മൂലംകുന്നം , റ്റി.ഡി. അലക്സാണ്ടർ , വിശ്വൻ വെട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.