കായംകുളം: കെ.എസ്.എസ്.പി.എ 38-ാം മത് ജില്ലാ സമ്മേളനം 28, 29 തീയതികളിൽ ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും.
28ന് രാവിലെ 11ന് വനിതാ സമ്മേളനം സംസ്ഥാന വനിതാഫോറം പ്രസിഡന്റ് നസീം ബീവി ഉദ്ഘാടനം ചെയ്യും. എൽ.ലതാകുമാരി അദ്ധ്യക്ഷത വഹിക്കും.
ഡിസംബർ 29ന് രാവിലെ 10ന് സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറൽ കൺവീനർ കണിശ്ശേരി മുരളി സ്വാഗതം പറയും. ബി.ഹരിഹരൻനായർ അദ്ധ്യക്ഷത വഹിക്കും.