ambala
ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും എക്സൈസും ചേർന്ന് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബാ രാകേഷ് കളിക്കാരെ പരിചയപ്പെടുന്നു

അമ്പലപ്പുഴ: ലഹരിക്കെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും എക്സൈസും ചേർന്ന് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വണ്ടാനം ടി .ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം. ഷീജ അദ്ധ്യക്ഷയായി.വിജയികൾക്ക് ബ്ലോക്ക് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ രതീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. ജയരാജ്, അംഗങ്ങളായ ആർ.ഉണ്ണി, എം.ഷീജ, അഡ്വ .പ്രദീപ്തി സജിത്ത്, സതി രമേശ്,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ. അശോക് കുമാർ, സി .ഐ. വി പ്രസാദ്, മനോജ് കൃഷ്ണേശ്വരി, സൂരജ് ബാബു, അഞ്ജു എസ് റാം, ഷാനവാസ് തച്ചേഴം, അജയപ്പൻ എന്നിവർ പങ്കെടുത്തു.