ചേർത്തല:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേർത്തല
മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐസക്ക് മാടവന മുതിർന്ന പെൻഷൻകാരെ പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ,കെ.പി.ശശാങ്കൽ,ടി.ഡി.രാജൻ,പി.പങ്കജാക്ഷൻ പിള്ള , പ്രമീളാദേവി,എം.ജെ.ഡൊമനിക്ക്,ത്യാഗരാജൻ,എം.ജെ.ആന്റണി എന്നിവർ സംസാരിച്ചു.