photo

ആലപ്പുഴ: പുന്നമട സായി കേന്ദ്രത്തിലെ പത്ത് താരങ്ങൾക്ക് ദേശീയ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം. വനിതകളുടെ ഡബിൾ സ്കള്ളിൽ ആവണി-അമലാ പ്രസാദ് സഖ്യം, വനിതകളുടെ കോക്‌സ് ലെസ് ഫോർ ഇനത്തിൽ ആർച്ച, വിജിനമോൾ, അശ്വതി, ആലീന ആന്റോ, പുരുഷന്മാരുടെ കോക്‌സ് ലെസ് ഫോറിൽ ആദിനാഥ്, സച്ചു സുരേഷ്, സൂരജ്, ജെ.പി.അദ്വൈത് എന്നിവരാണ് സ്വർണം നേടിയത്. ആകെ 11 പേരാണ് സായിയിൽ നിന്ന് പങ്കെടുത്തത്. ഒരാൾക്ക് പരിക്കിനെത്തുടർന്നാണ് മെഡൽ നഷ്ടമായത്. അർജുന അവാർഡ് ജേതാവ് സജി തോമസ്, ഒളിമ്പ്യൻമാരായ പൗലോസ്, ജനിൽ കൃഷ്ണ, കോച്ച് നിത്യ എന്നിവരാണ് തുഴച്ചിലിൽ പരിശീലനം നൽകുന്നത്.