calender-vitharanam
എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖായോഗത്തിൽ ശിവഗിരി കലണ്ടറിന്റെ വിതരണോദ്ഘാടനം ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ നിർവ്വഹിക്കുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയിലെ മുഴുവൻ വീടുകളിലും ശിവഗിരി കലണ്ടർ സൗജന്യമായി നൽകി. വിതരണോദ്ഘാടനം ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ്, കുടുംബയോഗം കൺവീനർമാരായ വിവേകാനന്ദൻ, ഡി.ഗംഗാധരൻ, സജീവൻ, സജിതാ ദാസ് എന്നിവർ പ്രസംഗിച്ചു. ശാഖയോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും കമ്മിറ്റിയംഗം ഇന്ദിരാ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.