
അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ പുന്നപ്ര ഫൈൻ ആർട്ട്സ് സൊസൈറ്റി നടത്തുന്ന പ്രൊഫഷണൽ നാടകോത്സവം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജി.രാജഗോപാലൻ നായർ അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതിയംഗം ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ഫാസ് ജനറൽ സെക്രട്ടറി കെ.ജെ.ജോബ്, ഉപദേശക സമിതിയംഗം അലിയാർ എം.മാക്കിയിൽ, സെക്രട്ടറി മധു പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു.