മാവേലിക്കര: ബിഷപ് മൂർ കോളേജ് ഫിസിക്​സ് വിഭാഗത്തിന്റെയും എസ്.പി.ഐ.ഇ സ്റ്റുഡന്റ് ചാപ്റ്ററിന്റെയും അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 8' ന്യൂട്ടോണിയൻ റിഫ്​ളക്ടിവ് ടെലിസ്‌​കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തി. ചാലക്കുടി സേക്രഡ് ഹേർട്ട് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.നിജോ വർഗീസാണ് നേതൃത്വം നൽകിയത്. വൈസ് പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.