തുറവൂർ: എഴുപുന്ന തെക്ക് കോട്ടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ദീപക്കാഴ്ചയും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി പെരുമ്പളം സാബു , മേൽശാന്തി ഗോപാലയം പുരുഷോത്തമൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ലക്ഷാർച്ചനയ്ക്ക് മുന്നോടിയായുള്ള വൈദിക ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു. പെസ്കാഡോ എന്റർപ്രൈസസ് എം.ഡി.സി. മധുസൂദനൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തുടർന്ന് ശിവയോഗി മേനാശേരി എം.ജി.രഘുവരന്റെ ആദ്ധ്യാത്മിക പ്രഭാഷണം , എരമല്ലൂർ ശ്രീഅയ്യപ്പധർമ്മ കർമ്മസമിതിയുടെ അഷ്ടോത്തര ഭജനാമൃതം എന്നിവ നടന്നു. ഇന്ന് രാവിലെ 6.30 ന് ലക്ഷാർച്ചന ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് അന്നദാനവുമുണ്ടാകും. വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം കലശം എഴുന്നള്ളിക്കൽ, 7 ന് കലശാഭിഷേകംഎന്നിവ നടക്കും. ദേവസ്വം പ്രസിഡന്റ് പി.ജി. ലൈജു ശാന്തി, സെക്രട്ടറി സി.കെ.രാജൻ, ലക്ഷാർച്ചന കമ്മിറ്റി ചെയർമാൻ ശശികുമാർ , കൺവീനർ എസ്. ടി. സുഗന്ധകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും,