o
പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചനെ കേരള ജേർണലിസ്റ്റ് യൂണിയൻ പൂച്ചാക്കൽ യൂണിറ്റ് ആദരിച്ചപ്പോൾ

പൂച്ചാക്കൽ. പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചനെ കേരള ജേർണലിസ്റ്റ് യൂണിയൻ പൂച്ചാക്കൽ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഉപഹാരം കൈമാറി. കാൽ നൂറ്റാണ്ടായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം മുൻ നിർത്തിയാണ് ആദരിച്ചത്.

ഇതിനകം 40,000 ത്തിലധികം കുട്ടികൾക്ക് ഒ.സി.വക്കച്ചൻ പഠനോപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. സുനാമി, ഓഖി, പ്രളയം, കൊവിഡ് കാലത്ത് നൂറ് കണക്കിന് ആളുകൾക്ക് വിവിധ സഹായങ്ങൾ ചെയ്തു. അഗതികൾക്ക് വീട് വെച്ച് നൽകുക, പാതി വഴിയിൽ പണി നിന്നു പോയ വീടുകൾ പൂർത്തിയാക്കാൻ സഹായിക്കുക തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് ട്രസ്റ്റ് നടത്തുന്നത്. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതമാണ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. ഇതിനായി ആരിൽ നിന്നും സംഭാവന വാങ്ങിക്കാറില്ല. മേഖല സെക്രട്ടറി ടി.ദേവരാജൻ, നിർവ്വാഹക സമിതി അംഗം സോമൻ കൈറ്റാത്ത് തുടങ്ങിയവർ പങ്കെടുത്തു.