annadanam

മാന്നാർ: ശബരിമല തീർത്ഥാടകർക്കായി അയ്യപ്പ സേവാസംഘം മാന്നാർ ശാഖയുടെ നേതൃത്വത്തിൽ അന്നദാനം നടത്തി. അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ തീർത്ഥാടക ക്യാമ്പിൽ നടത്തിയ അന്നദാനത്തിനു അയ്യപ്പ സേവാസംഘം ദേശീയ ഉപാദ്ധ്യക്ഷൻ ഡി.വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ബാബു കല്ലൂത്ര, ഷാജി വേഴപ്പറമ്പിൽ, ആർ.സി കൈമൾ, ഹരികുമാർ കല്ലുങ്കൽ, രാജേഷ് കുമാർ എൻ.ആർ.സി, ബാലസുന്ദരപണിക്കർ, കെ.അപ്പുക്കുട്ടൻ നായർ, അജിത് പഴവൂർ, അഡ്വ.സന്തോഷ് കുമാർ, മേജർ ജയകുമാർ, പ്രസന്ന ജയകുമാർ, ഹരികുമാർ ശിവം, പ്രകാശ് പ്രഭ, ഓമനക്കുട്ടൻ എൻ.ആർ.സി, ഹരിദാസ് കിം കോട്ടേജ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.