p
ചേപ്പാട് സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ യോഗത്തിനു ശേഷം ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. ബി ഗിരിഷ് കുമാർ സംസാരിക്കുന്നു

ചേപ്പാട്: ചേപ്പാട് സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ രാധാകൃഷ്ണൻ നായർ രാജിവച്ചു. ഡയറക്ടർ ബോർഡിലെ ഏഴ് അംഗങ്ങൾ പ്രസിഡന്റിനെതിരെ ആവിശ്വാസപ്രമേയത്തിന് അവതരണാനുമതി തേടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു. അവിശ്വാസപ്രമേയചർച്ചയും വോട്ടെടുപ്പും 19 ന് നടത്താൻ തീരുമാനിച്ചിരുന്നു. ആവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണൻ നായർ രാജിക്കത്ത് നൽകുകയായിരുന്നെന്ന് ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. ബി ഗിരിഷ് കുമാർ പറഞ്ഞു.