yogam-

ചാരുംമൂട്. നൂറനാട് ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ഗതാഗത തടസം പരിഹരിക്കാൻ പാലമേൽ ഗ്രാമപഞ്ചായത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടന്നു.

പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റവന്യു, രജിസ്ട്രേഷൻ, പഞ്ചായത്ത് അധികൃതർ, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പൗരപ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

# തീരുമാനങ്ങൾ

1. ഓട്ടോ- ടാക്സി- ടെമ്പോ സ്റ്റാൻഡുകളിൽ ടേൺ സമ്പ്രദായം നടപ്പാക്കണം

2. നൂറനാട് ജംഗ്ഷനിൽ കായംകുളം ഭാഗത്തേക്കുള്ള ബസുകൾ ഏകദേശം 50 മീറ്റർ പടിഞ്ഞാറോട്ടു മാറ്റി നിറുത്തണം

3. തിയേറ്റർ, ഓഡിറ്റോറിയങ്ങൾ, വൻകിട വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിലുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കണം

4. ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള മൊത്ത വ്യാപാരസ്ഥാപനങ്ങളിൽ അവധി ദിനങ്ങൾ ഒഴികെ രാവിലെ 9 മുതൽ 5 വരെ വാഹനങ്ങളിലെ കയറ്റിറക്ക് ജോലികൾ ഒഴിവാക്കണം

5. സ്റ്റാൻഡുകളിൽ ടേൺ നടപ്പാക്കുമ്പോൾ അധികരിച്ച് വരുന്ന വാഹനങ്ങൾ നൂറനാട് സബ് രജിസ്ട്രാർ ഓഫീസ് വക ഭൂമിയിൽ പാർക്ക് ചെയ്യുന്നത് ആലോചിക്കണം

6. ട്രഷറി, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നത് മൂലമുള്ള തടസം പരിഹരിക്കാൻ വാഹനങ്ങൾ നൂറനാട് മാർക്കറ്റ് വക ഭൂമിയിൽ പാർക്ക് ചെയ്യണം

7. മൃഗാശുപത്രിയിലേക്കുള്ള പ്രവേശനം നൂറനാട് മാർക്കറ്റിനുള്ളിലെ വഴിയിലൂടെ ക്രമീകരിക്കണം

8. പത്താംമൈൽ മുതൽ പാറ ജംഗ്ഷൻ വരെ പൊതുമരാമത്ത് റോഡിനോട് ചേർന്നുള്ള കൈയേറ്റങ്ങൾ ഒഴിപ്പി

ക്കണം

9. 2023 ജനുവരി ഒന്നിന് മുമ്പായി നിർദ്ദേശങ്ങൾ നടപ്പാക്കണം