മാവേലിക്കര: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി. സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധരപണിക്കർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.മോഹനൻ ഉണ്ണിത്താൻ അധ്യക്ഷനായി. എ.ആർ.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.ശ്രീഘോഷ് മുഖ്യാതിഥികളെ ആദരിച്ചു. പി.സോമൻ, എം.ആർ.ബാലകൃഷ്ണപിള്ള, ഡി.രവികുമാർ, പി.പ്രസന്ന എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി റ്റി.ജി.ബാലനാചാരി സ്വാഗതവും ട്രഷറർ ജി.ഗോപിനാഥപിള്ള നന്ദിയും പറഞ്ഞു.