pushparchana
1971ലെ ഇന്ത്യ-പാക് യുദ്ധവിജയത്തിന്റെ 51-ാം വാർഷികദിനാചരണത്തിന്റെ ഭാഗമായി മാന്നാർ അമർജവാൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചന

മാന്നാർ: 1971ലെ ഇന്ത്യ-പാക് യുദ്ധവിജയത്തിന്റെ 51-ാം വാർഷികദിനാചരണത്തിന്റെ ഭാഗമായി മാന്നാർ അമർജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും പുഷ്പാർച്ചനയും നടത്തി. ചെങ്ങന്നൂർ താലൂക്കിലെ വിവിധ കെ.എസ്.ഇ.എസ്.എൽ യൂണിറ്റിൽ നിന്നുള്ള പ്രതിനിധികളും മാന്നാറിലെ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ ചെങ്ങന്നൂർ താലൂക്ക് കെ.എസ്.ഇ.എസ്.എൽ പ്രസിഡന്റ് സി.എസ്.ഉണ്ണിത്താൻ, മാന്നാർ യൂണിറ്റ് പ്രസിഡൻറ് ഭാസ്കരൻ ആചാരി എന്നിവർ സംസാരിച്ചു