മാവേലിക്കര: മയക്കുമരുന്നിനെതിരെ കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ മോചനജ്വാല സംഘടിപ്പിച്ചു. ഫാ.ഗീവർഗീസ് പൊന്നോല ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബിനു.കെ.അലക്സ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംങ്ങളായ ജസ്റ്റിൻ രാജ്, പ്രഭ.വി.മറ്റപ്പള്ളി, അജി ഡാനിയേൽ, ശിവജി അറ്റ​ലസ്, സോമൻ മാധവ്, വിനയൻ.കെ, രാജു ചൂരല്ലൂർ, വേണുഗോപാൽ, മാങ്കാംകുഴി രാധാകൃഷ്ണൻ, സജു തോമസ്, ജി.രാജു, ബാബു കനതിവിള, സജി പൂതിയോട്ട്, ജോയി മുതിരക്കണ്ടം, റിജ.ആർ, എസ്.ശുശീല, റയ്ച്ചൽ സജു, മറിയാമ്മ ചെറിയ, അലക്സാണ്ടർ ഈപ്പൻപറമ്പിൽ, ദാമോദരൻ, കുര്യൻ ജറോം, എസ്.അയ്യപ്പൻപിള്ള, റജിൻ മാത്യു തോമസ്, സോജൻ മാത്യു, ഹരികുമാർ തെക്കേക്കര, ബിനോയ് തഴക്കര, യദുലാൽ കണ്ണനാകുഴി, ദിവാകരൻ, പ്രിയ അയ്യപ്പൻപിള്ള, വാത്തികുളം പത്മകുമാർ എന്നിവർ സംസാരിച്ചു.