ആലപ്പുഴ: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന വസ്ത്ര,ധന,ധാന്യ സഹായങ്ങളുടെ ജില്ലയിലെ രണ്ടാംഘട്ട വിതരണം ഇന്ന് നടക്കും. വൈകിട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. എം.ലിജു, സന്ദീപ് വചസ്പതി എന്നിവർ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ 10,000 ത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്യുന്നത്. 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും ചടങ്ങിൽ വിതരണം ചെയ്യും.