അരൂർ: അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ സി. എം. പി.സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ നയിക്കുന്ന ഉണരൂ കേരളം കാമ്പയിന്റെ ഭാഗമായി എരമല്ലൂരിൽ സംഘടിപ്പിച്ച കുടുംബ സംഗമം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അഞ്ജന ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.പി. ജോൺ , ദിലീപ് കണ്ണാടൻ, എ.നിസാർ, അഡ്വ. സ്വാതികുമാർ, കെ.ജി.ഷാജി, പി.കെ. ഫസലുദീൻ, ഉഷാ അഗസ്റ്റിൻ, കെ.കെ. പുരുഷോത്തമൻ, പി.എക്സ്.തങ്കച്ചൻ പി.എ. അൻസാർ, എൻ.കെ. രാജീവൻ, പി.വി.സുന്ദരൻ, ദിവാകരൻ കല്ലുങ്കൽ, തങ്കമണി സോമൻ , അനിൽ കുമാർ എന്നിവർ സംസാരിച്ചു.