
മാവേലിക്കര : അഭിഭാഷകർക്കെതിരെ മാവേലിക്കര മുൻസിഫ് കോടതി സ്വീകരിച്ച കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മാവേലിക്കര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.അയിഷ പോറ്റി ഉദ്ഘാടനം ചെയ്തു. അഡ്വ.സുധീർഖാൻ അധ്യക്ഷനായി. സംഘടനാ റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് അഡ്വ.ചെറിയാൻ കുരുവിളയും പ്രവർത്തന റിപ്പോർട്ട് അഡ്വ.വി.ഭാർഗവനും അവതരിപ്പിച്ചു. റാഫി രാജ്, ബി.രാജേന്ദ്രൻ, എസ്.അമൃതകുമാർ, നവീൻ മാത്യു ഡേവിഡ്, എസ്.സീമ, സഫിയ, അമൃത മധുസൂദനൻ, മിഥുൻ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.വിൻസന്റ് ജോസഫ് (പ്രസിഡന്റ്), അഡ്വ.മെറിൽ.എം ദാസ് (സെക്രട്ടറി), അഡ്വ.പ്രിയ മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.