ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു രൺജിത്ത് ശ്രീനിവാസൻ ബലിദാന ദിനാചരണം ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ ജനസംഗമമായി സംഘടിപ്പിക്കും. 19 ന് രാവിലെ എട്ടിന് ആറാട്ടുപുഴ അഴിക്കലിലെ കുടുബ വീട്ടിൽ പുഷ്പാർച്ചന നടക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ - സംസ്ഥാന നേതാക്കളും പങ്കെടുക്കും.
രാവിലെ 10ന് ആലപ്പുഴയിലെ രൺജിത്തിന്റെ ഭവനത്തിൽ ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് നാലിന് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ജാഗ്രതാ ജനസംഗമത്തിൽ കേന്ദ്രമന്ത്രി സ്വാധ്വി നിരഞ്ജൻ ജ്യോതി പങ്കെടുക്കും. ഒ.ബി.സി മോർച്ച ദേശീയ നേതാക്കൾ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിവർ പങ്കെടുക്കും. ബലിദാന ദിനത്തിൽ ജില്ലയിലെ ബൂത്ത്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു.