 
മുഹമ്മ :മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ ലോകകപ്പ് ഫൈനലിനു മുന്നോടിയായി നടത്തിയ ഷൂട്ട് ഔട്ട് മത്സരത്തിൽ ഗോൾ അടിച്ചവർക്ക് വാഴയും കപ്പക്കൊമ്പും പച്ചക്കറി വിത്തുകളും നൽകി . പി.കെ.സുകുമാരൻ -ഡി ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് സുകുമാരൻ മത്സരം ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് അംഗം അഡ്വ. ലതീഷ് ബി.ചന്ദ്രൻ, മുഹമ്മ കൃഷി ഓഫിസർ പി.എം.കൃഷ്ണ, അഭിലാഷ് അപ്പച്ചൻ, ടി ബി ശാന്തപ്പൻ, സുബിത നസീർ എന്നിവർ സംസാരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് വിത്ത് വിതരണം നിർവഹിച്ചു.