ആലപ്പുഴ: ബൈപാസ് മേൽപ്പാലത്തിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9.45ന് മാളികമുക്ക് ഭാഗത്തായിരുന്നു അപകടം. മൂന്നു കാറും ടെംപോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. എറണാകുളത്തുനിന്നും കളർകോട് ഭാഗത്തേക്ക് ഒരേദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപാസ് മേൽപാലത്തിൽ ഗർഡറുകൾ ബന്ധിപ്പിച്ച ഭാഗത്തെ വിടവുകളിലെ കോൺക്രീറ്റ് ഇളകി മാറി കുഴിരൂപപ്പെട്ടതാണ് അപകടത്തിന് കാരണം. അപ്രതീക്ഷമായി മുന്നിലെ കുഴി കണ്ട് ആദ്യമെത്തിയ കാർ ബ്രേക്കിട്ടു. ഇതിന് പിന്നാലെയെത്തിയ മറ്റ് രണ്ട് കാറുകളും ടെംപോ വാനും ഇടിക്കുകയായിരുന്നു. അൽപനേരം ഗതാഗതതടസ്സമുണ്ടായി.