fund-samaharanam

മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പുരോഗികൾക്കായി നിർമ്മിക്കുന്ന പരിചരണ കേന്ദ്രത്തിന്റെ നിർമ്മാണ ഫണ്ട് സമാഹരണത്തിനു തുടക്കമായി. ചെങ്ങന്നൂർ താലൂക്കിലെ മുഴുവൻ വാർഡുകളിലും ശനി,ഞായർ ദിവസങ്ങളിലായിട്ടാണ് ധന സമാഹരണം. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ 3-ാം വാർഡിലെ ധന സമാഹരണം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തലയിൽ നിന്നും കരുണയുടെ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ ഉഷ മുരളീധരൻ പങ്കെടുത്തു.