
ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ,ജില്ല ആരോഗ്യവകുപ്പ്,റോട്ടറി ക്ലബ് അരൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒറ്റമശേരി സെന്റ് ജോസഫസ് എൽ.പി സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും രോഗ ചികിത്സ നിർണയവും നടത്തി.ചേർത്തല ഡിവൈ.എസ്.പി ആർ.കെ.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ മിറാഷ് ജോൺ അദ്ധ്യക്ഷത വഹിച്ചു.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളും റോട്ടറി ക്ലബ് ഭാരവാഹികളും കെ.വി.എം ആശുപത്രിക്കുവേണ്ടി ഓപ്പറേഷൻസ് മാനേജർ ബിജി ജേക്കബ് എന്നിവരും സംസാരിച്ചു. ക്യാമ്പിന് കെ.വി.എം ആശുപത്രിയിലെ ഡോ.ക്ഷമാ മാധവി,ഡോ.ജയലക്ഷ്മി,ഡോ.രേഷ്മാ രാജ്,ഡോ.അമിത്കുമാർ,ജില്ലാ മെഡിക്കൽ ഓഫീസിലെ നേത്രരോഗ വിഭാഗത്തിലെ ഡോ.നവജീവൻ,ഡോ.ലെറ്റീഷ ഡിസൂസ എന്നിവർ രോഗികളെ പരിശോധിച്ചു. സൗജന്യ ടെസ്റ്റുകളും നടത്തി. എസ്.ഐ ഒ കുഞ്ഞുമോൻ സ്വാഗതവും എ.എസ്.ഐ ഇ.കെ.ബീന നന്ദിയും പറഞ്ഞു.കെ.വി.എം ആശുപത്രിയിലെ പി.ആർ.അസി.മാനേജർ ആശാലത,പി.ആർ.ഒ സാജൻ എന്നിവർ നേതൃത്വം നൽകി.