ചേർത്തല: ചേർത്തല - അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന മുതൽ മണപ്പുറം വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ചേർത്തലയിൽ നിന്ന് പൂച്ചാക്കൽ അരൂക്കുറ്റി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പുന്ന ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എം.എൽ.എ റോഡ് വഴിയും,അരൂക്കുറ്റി ഭാഗത്തു നിന്നും ചേർത്തലയിലേക്ക് വരുന്ന വാഹനങ്ങൾ മാക്കേക്കടവ് ജംഗ്ഷനിൽ നിന്ന് വലതു ഭാഗത്തേക്ക് തിരിഞ്ഞ് എം.എൽ.എ റോഡ് വഴിയും യാത്ര ചെയ്യണമെന്ന് അസി.എൻജിനിയർ അറിയിച്ചു.