
ചേർത്തല:കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് കാർഷിക ബഡ്ജറ്റ് വേണമെന്ന് ചേർത്തലയിൽ നടന്ന ജനാധിപത്യ കർഷക സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി.താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ പി.സി. ജയൻ,ചെയർമാൻ ടി.ആർ.മദൻ ലാൽ,സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ,ജെ.എസ്.എസ് വർക്കിംഗ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലീം,സംസ്ഥാന സെന്റർ അംഗം വി.കെ.പ്രസാദ്, ദാസൻ പാലപ്പള്ളി എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന കാർഷിക സെമിനാർ ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല റിട്ട. പ്രൊഫസർ ഡോ.എൻ.കെ.ശശിധരൻ വിഷയാവതരണം നടത്തി.കിസാൻ കോൺഗ്രസ് നാഷണൽ കോ–ഓർഡിനേറ്റർ ലാൽ കൽപകവാടി,അന്തർ ദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ,സൗത്ത് ഇന്ത്യൻ അഗ്രികൾച്ചറൽ ഫോറം ചിഫ് എക്സിക്യുട്ടീവ് കെ.പി.നടരാജൻ,രാമപുരം കൃഷ്ണൻ കുട്ടി,സുനിത കെ.വിനോദ്,എൻ.കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.