ചാരുംമൂട്: ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായി പീതാംബര ദീക്ഷ നടന്നു.എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ പാറക്കുളങ്ങര 220-ാം നമ്പർ ഗ രുക്ഷേത്രത്തിൽ വച്ചാണ് ചടങ്ങ്. 28ന് രാവിലെ എട്ടിന് ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ജാഥ ക്യാപ്ടൻ ആയിട്ടുള്ള പദയാത്ര ശിവഗിരിയിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി, ശിവഗിരി തീർത്ഥാടനത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പഞ്ചശുദ്ധിവൃതം പീതാംബരദീക്ഷയോടെ നടന്നു.യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. കൺവീനർ ബി.സത്യപാലിന്റെ അദ്ധ്യക്ഷത വഹിച്ചു . കോട്‌കുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവ ബോധാനന്ദ സ്വാമി പീതാംബരദീക്ഷ സന്ദേശം നൽകി . യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും എസ്. അനിൽരാജ്,എസ്.എസ്.അഭിലാഷ് കുമാർ, ബി.തുളസിദാസ്,ഡി.തമ്പാൻ,ആർ.രാജേഷ്,വി.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.