ചാരുംമൂട് : കോൺഗ്രസും ഇടതു- മതേതര ജനാധിപത്യ ശക്തികളും ചേർന്നു നിന്ന്
ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ അതിജീവിക്കാൻ കഴിയണമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു
ആർ.എസ്.പി നേതാവായിരുന്ന പാലയ്ക്കൽ കെ.ശങ്കരൻ നായരുടെ 8-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ശങ്കരൻ നായർ സ്മാരക മാദ്ധ്യമ അവാർഡ് (15001 രൂപ) പി. അനിൽ കുമാറിന് അദ്ദേഹം സമ്മാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെയും ചടങ്ങിൽ ആദരിച്ചു. കേന്ദ്രകമ്മിറ്റിയംഗം കെ.സണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പി.സി.വിഷ്ണുനാഥ്
എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ജൂലി ഹെൻടി മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ആർ.എസ്.പിസംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.രാജശേഖരൻ , ജില്ലാ സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ , മണ്ഡലം സെക്രട്ടറി എം. അമൃതേശ്വരൻ , വി.വി.എച്ച്.എസ്.എസ് മാനേജർ പി.രാജേശ്വരി, എൻ.ഗോവിന്ദൻ നമ്പൂതിരി,ടി.പാപ്പച്ചൻ , ബി.ശ്രീപ്രകാശ്, വി.വാസുദേവൻ നായർ,പ്രതാപൻ ,എസ്.സുമേഷ്, സത്യൻ, കെ.ജോർജ്ജ് കുട്ടി, മധുസൂദനൻ ഉണ്ണിത്താൻ ,ഷാജൻ കൊട്ടാരത്തിൽ , വള്ളികുന്നം രാധാകൃഷ്ണൻ , കെ.ആർ.ശങ്കരൻ കുട്ടി, തുളസീധരൻ പിള്ള, സുരേഷ്,
പരമേശ്വരൻപിള്ള , രാജു ഫിലിപ്പ്, രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.