bdh
റോട്ടറി ക്ലബ്ബ് ഓഫ് ഹരിപ്പാട് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് സൗരോർജ്ജ വിളക്കുകളുടെ വെളിച്ചത്തിൽ ക്ലബ്ബ് മീറ്റിംഗ് ഹാളിൽ ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നു

ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട് ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് സൗരോർജ്ജ വിളക്കുകളുടെ വെളിച്ചത്തിൽ ക്ലബ് മീറ്റിംഗ് ഹാളിൽ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. യോഗത്തിന്റെ അദ്ധ്യക്ഷ ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ ഊർജ്ജ സംരക്ഷണത്തിൽ ഓരോ റൊട്ടേറിയനും സമൂഹത്തിലെ മറ്റുള്ളവർക്ക് മാതൃകയാകണമെന് ആഹ്വാനം ചെയ്തു. യോഗത്തിൽ പ്രൊഫ. അജിത്ത്, പ്രൊഫ.ശബരിനാഥ്, ഓമനക്കുട്ടൻ, രജനികാന്ത് കണ്ണന്താനം, സലികുമാർ, മോഹൻ അരവിന്ദ്, ദേവദാസ്, ബീന ജയപ്രകാശ്, വേണുഗോപാൽ, അയ്യപ്പൻ കൈപ്പള്ളിൽ, റെജി ജോൺ, ജയപ്രകാശ്, അരുൺ നാഥ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ജോഷിമോൻ ജോസഫ് നന്ദി പറഞ്ഞു.