ആലപ്പുഴ: മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ 21ന് സമിതിയുടെ യോഗം ചേർന്ന ശേഷമായിരിക്കും സന്ദർശനം. മത്സ്യമേഖലയിലെ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും .കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വച്ച് പരാതികൾ സ്വീകരിക്കും. ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരശേഖരണവും നടത്തും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് നേരിട്ടും പരാതികൾ ഉന്നയിക്കാം. തുടർന്ന് ആറാട്ടുപുഴ, പുന്നപ്ര, തോട്ടപ്പള്ളി എന്നീ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കോളനികൾ സമിതി സന്ദർശിക്കും.