j
മുഹമ്മ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ 2021 - 22 ൽ വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വനിത വായനാ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണ സമ്മേളനം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ ജലജാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. 18 - 12 - 2022

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. വിജയി കൾക്കുള്ള സമ്മാന വിതരണ സമ്മേളനം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.എൻ.നസീമ സ്വാഗതം പറഞ്ഞു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.ടി.റെജി , സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബൈജു , ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി.മഹീധരൻ ,വിനോമ്മ രാജു , നിഷ പ്രദീപ്, കെ.എസ്.ദാമോദരൻ, കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ് എന്നിവർ സംസാരിച്ചു