ആലപ്പുഴ: അമൃതശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ, വസ്ത്ര, ധന സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. അമൃതശ്രീ കോ ഓർഡിനേറ്റർ രംഗനാഥൻ സ്വാഗതം പറഞ്ഞു. സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.ലിജു, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആയിരത്തിലേറെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.