rafeekh-enna-satheesh-
റഫീഖ് എന്ന സതീഷ്

മാന്നാർ: പരുമല, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലും മോഷണം നടത്തി പിടിയിലായ റഫീഖ് എന്ന സതീഷ് പലപേരുകളിൽ വിവിധയിടങ്ങളിൽ താമസിച്ചാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ സതീഷിനു നിരവധി യുവതികളുമായും ബന്ധമുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിനിയായ റാഹിലയെ വിവാഹം കഴിച്ചതോടെയാണ് മതം മാറി റഫീഖ് എന്ന പേര് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരം സ്വദേശിനി സ്റ്റെല്ലയോടൊപ്പമാണ് താമസം. റഫീഖിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സ്റ്റെല്ല മാന്നാർ സ്റ്റേഷനിലെത്തിയിരുന്നു. മാന്നാർ പൊലീസ് സബ് ഇൻസ്‌പെക്ടർ അഭിരാം രണ്ടു വർഷം മുമ്പ് പൂന്തുറയിൽ ജോലി ചെയ്യുമ്പോൾ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാന്നാറിലെ കേസന്വേഷണത്തിന് അത് കൂടുതൽ സഹായകരമായി.