കുട്ടനാട് : വിദ്വേഷത്തിനും വിഭജനത്തിനും ലഹരിമാഫിയക്കുമെതിരെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക കേരളം പരിപാടിയുടെ ഭാഗമായി തകഴി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല സി. പി.എം തകഴി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം അഡ്വ പ്രിയ മുഖ്യപ്രഭാഷണം നടത്തി. പി.ടി.ജോസഫ് , സുജാത എസ്.നായർ, റെജി പി.വർഗീസ്, യു.വിപിൻ തുടങ്ങിയവർ സംസാരിച്ചു. എ.ജെ.കുഞ്ഞുമോൻസ്വാഗതവും കെ.എൽ.ബിന്ദു നന്ദിയും പറഞ്ഞു.