കുട്ടനാട്: തലവടിയുടെ ആവേശമായി മാറിയ തലവടി ചുണ്ടന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ അടുത്ത ജനുവരിയിൽ നീരണിയുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ഓഹരി ഉടമകളുടെ യോഗത്തിൽ ധാരണയായി. രക്ഷാധികാരി നീലകണ്ഠൻ ആനന്ദ് പട്ടമന യോഗം ഉദ്ഘാടനം ചെയ്തു. തിരുപനയന്നൂർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. ഗോപകുമാർ അദ്ധ്യക്ഷനായി. ആക്ടിംഗ് പ്രസിഡന്റ് ജോജി ജെ.വയലപ്പള്ളി, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറർ പി.ഡി. രമേശ്കുമാർ, ജനറൽ കൺവീനർമാരായ അഡ്വ. സി.പി. സൈജേഷ്, ഡോ. ജോൺസൺ വി.ഇടിക്കുള, എക്സിക്യുട്ടീവ് അംഗങ്ങളായ ജെറി മാമൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ഓവർസീസ് കോ ഓർഡിനേറ്റർ ഷിക്കു അമ്പ്രായിൽ, മാനേജർ റിനു തലവടി എന്നിവർ സംസാരിച്ചു.