മാന്നാർ: ജനവാസ മേഖലയിൽ ആരംഭിച്ച കള്ള് ഷാപ്പിനെതിരെ നടക്കുന്ന സമരം കൂടുതൽ ശക്തമാകുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്ഷനിൽ ആരംഭിച്ച കള്ളുഷാപ്പിനെതിരെയാണ് സമരം നടക്കുന്നത്. സമരപ്പന്തലിൽ ലഹരിവിരുദ്ധ സെമിനാറുകളും വിവിധ രാഷ്ട്രീയ യുവജന കൂട്ടായ്മകളും നടന്നു. ഇന്നലെ നടന്ന കൂട്ടായ്മയിൽ ജനകീയ മഹിളാവേദി സംസ്ഥാന ജനറൽ സെക്രട്ടറി ടെസി ബേബി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം വരുൺ മട്ടയ്ക്കൽ, സിനിമോൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വി.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തഗം ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്തംഗം അജിത്ത് പഴവൂർ, തോമസ് ചാക്കോ, ശെൽവരാജൻ, ചിത്ര എം.നായർ, രാജേന്ദ്രൻ ഏനാത്ത് എന്നിവർ സംസാരിച്ചു.