തുറവൂർ: തഴുപ്പ് കുന്നത്ത് ശ്രീ ശിവപുരം ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഇന്നലെ കാഴ്ചശ്രീബലിക്ക് ഗജവീരൻ വേമ്പനാട് വാസുദേവൻ തിടമ്പേറ്റി. ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പൻ, മേൽശാന്തി പള്ളിപ്പുറം അജിത്ത് പത്മനാഭൻ എന്നിവർ ഉത്സവ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികരായി. ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഉത്സവം.