ചേർത്തല: മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം കൂട്ടായ്മയും മദേഴ്സ് ചാരിറ്റിയും സംയുക്തമായി മുഹമ്മ ദീപ്തി സ്‌പെഷ്യൽ സ്‌കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ജോൺ പരുവപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം, ഫാ. സനീഷ് മാവേലി, ദീപ്തി സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഞ്ജലി എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. ശ്രീലത വർമ്മ, ലാലിച്ചൻ പാപ്പാളി,ജീമോൻ മുഹമ്മ എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി ഷാജി സ്വാഗതവും അനിൽ ആര്യാട് നന്ദിയും പറഞ്ഞു. ദീപ്തി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികളും ഷാജി ചേർത്തല,മനോജ് അത്താഴക്കാട് എന്നിവർ അവതരിപ്പിച്ച ഗാനാഞ്ജലിയും നടന്നു.