bdh
താമല്ലാക്കൽ ജംഗ്ഷന് വടക്കുവശം കുടിവെള്ള പൈപ്പ് പൊട്ടി ജലം സമീപത്തെ പുരയിടത്തിലേക്ക് ഒഴുകുന്നു

ഹരിപ്പാട് : പൈപ്പ് ലൈനുകൾ പൊട്ടിയിട്ട് ഒരാഴ്ചയായി കുടിവെള്ളമില്ലാതെ നാട്ടുകാർ നെട്ടോട്ടമോടുന്നു. ദേശീയപാത വികസനത്തിന് വേണ്ടി നിലവിലുള്ള റോഡിന്റെ ഇരുവശവും മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നതിന്റെ ഫലമായി വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകൾ പലയിടങ്ങളിലും പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നു. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടി വെള്ളം കുഴികളിലും സമീപത്തെ പറമ്പുകളിലേക്ക് ഒഴുകി ജലാശയമായി രൂപപ്പെട്ടിരിക്കുന്നത് . വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ദേശീയപാത വിഭാഗമാണ് പൊട്ടിയ പൈപ്പുകൾ നന്നാക്കേണ്ടതാണെന്നാണ് പറയുന്നത്. എന്നാൽ ദേശീയ പാത വിഭാഗം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരാഴ്ചയായി കുടിവെള്ളമില്ലാതെ ജനങ്ങൾ നട്ടം തിരിയുകയാണ് . ഉദ്യോഗസ്ഥരുടെ പരസ്പരമുള്ള പഴിചാരലുകൾ ഒഴിവാക്കി അടിയന്തരമായി കുടിവെള്ളം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.