photo

ആലപ്പുഴ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും ശങ്കേഴ്സ് ഹെൽത്ത് കെയർ ആൻഡ് ഡയഗ്‌നോസ്റ്റിക്സും സംയുക്തമായി സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ പരിപാടി മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് വിശിഷ്ടാതിഥിയായി. കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് ഡി.ഷിബു അദ്ധ്യക്ഷത വഹിച്ചു. ശങ്കേഴ്സ് ലാബ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ.മണികുമാർ, കെ.പി.എം.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് സേവ്യർ, ജില്ല സെക്രട്ടറി രാജീവ് കുമാർ എന്നിവർ സംസാരിച്ചു.

ശങ്കേഴ്സ് ഹെൽത്ത് കെയർ ഡയഗ്‌നോസ്റ്റിക്സിന് ലഭിച്ച എൻ.എ.ബി.എൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജിൽ നിന്ന് ശങ്കേഴ്സ് ലാബ് എം.ഡി ഡോ. ആർ.മണികുമാർ ഏറ്റുവാങ്ങി. കെ.പി.എം.ടി.എയുടെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ അനന്യ, അനന്തു, വരദജി.നായർ എന്നിവർക്ക് അവാർഡുകൾ നൽകി.