ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ചിക്കര പന്തലിന്റെ കാൽനാട്ട് കർമ്മം ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി, ദേവസ്വം ട്രഷറർ കെ.വി.കമലാസനൻ, സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ പി.പ്രകാശൻ,വിജയൻ,കുമാരൻ ശാന്തി,ജോഷി ശാന്തി എന്നിവർ പങ്കെടുത്തു.