മാന്നാർ : ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാന്നാർ ടൗണിൽ അർജന്റീന ഫാൻസിന്റെ ആഭിമുഖ്യത്തിൽ റോഡ്ഷോ നടന്നു. മാന്നാർ പന്നായിക്കടവിൽ നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച റോഡ്ഷോയിൽ നിരവധി ആരാധകർ പങ്കെടുത്തു. മാന്നാർ ടൗൺ, പരുമല തിക്കപ്പുഴ, ദേവസ്വം ബോർഡ് സ്‌കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പരുമലക്കടവിൽ സമാപിച്ചു. ഷംസ് മാന്നാർ, കെബിൻ കെന്നടി, ശംഭു പരുമല, ബാലു ടി.ബാബു, ശിഹാബ്, രാജൻ സുജൂദ്, സുധി പരുമല, വിനോയ് പരുമല, അൽത്താഫ് അലി ഷംസ് എന്നിവർ നേതൃത്വം നൽകി.